kadaykkal
കടയ്ക്കൽ ഫെസ്റ്റ് 2022 നോട്ടീസ് സംഘാടക സമിതി ജനറൽ കൺവീനർ സുബ്ബലാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന് നൽകി പ്രകാശനം ചെയ്യുന്നു

കടയ്ക്കൽ :കടയ്ക്കൽ ഗ്രാമപഞ്ചായത്തും കടയ്ക്കൽ സാംസ്കാരിക സമിതിയും ചേർന്ന് ഇന്ന് മുതൽ സെപ്റ്റംബർ 11 വരെ കടയ്ക്കൽ ടൗണിൽ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് 2022ന്റെ നോട്ടീസ് പ്രകാശനം നടന്നു. ഫെസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ സുബ്ബലാൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരന് നൽകി പ്രകാശനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.മനോജ്‌ കുമാർ, വൈസ് പ്രസിഡന്റ്‌ ആർ.ശ്രീജ, സ്ഥിരം സമിതി അദ്ധ്യക്ഷ കെ.എം.മാധുരി, കടയ്ക്കൽ സാംസ്കാരിക സമിതി സെക്രട്ടറി അരുൺ, പ്രസിഡന്റ്‌ ഷിബു കടയ്ക്കൽ, വാർഡ് മെമ്പർമാരായ ആർ. സി.സുരേഷ്, ജെ.എം.മർഫി,ബി.എസ്.സബിത , സി.ആർ.ലൗലി , ആർ.എസ്.ബിജു,ആർട്ടിസ്റ്റ് ഷിനിൽ, പത്മകുമാർ, ആർ.ദീപു, എസ്.വികാസ്, ആദർശ്, ഋഷികേശൻ നായർ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ഗോപിനാഥപിള്ള, മാദ്ധ്യമ പ്രവർത്തകരും പങ്കെടുത്തു.