 
പുനലൂർ: ആർ.ശങ്കറിന് ശേഷം സമുദായത്തിന് വിദ്യാലയങ്ങളും മറ്റും അനുവദിക്കാൻ മുൻ കൈയ്യെടുത്ത് പ്രവർത്തിച്ച ശക്തനായ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് പറഞ്ഞു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പുനലൂർ യൂണിയൻ അതിർത്തിയിലെ 67 ശാഖകളിലെ അംഗങ്ങളുടെ മക്കൾക്ക് മെരിറ്റ് അവാഡ് നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് അദ്ധ്യക്ഷനായി. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി.യോഗം ഡയറക്ടർമാരായ എൻ.സതീഷ് കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, എൻ.സുന്ദരേശൻ, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും വാളക്കോട് ശാഖ സെക്രട്ടറിയുമായ ജി.അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് ഇടമൺ ബാഹുലേയൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീത സജീവ്, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് നെട്ടയം സുജീഷ് ശാന്തി, വന്മള ശാഖ സെക്രട്ടറി മനോജ് ഗോപി,വിജയമ്മ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.