phot
ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് അംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ്, ആൻഡ് കൗൺസിലിംഗിന്റെ നേതൃത്വത്തിൽ വൊക്കേഷണൽ വിഭാഗത്തിൽ പ്രവേശനോത്സവവും നവീനം -2022ഉം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം കെ.അനിൽകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് എസ്.സിജു മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് എച്ച്.നിഷാദ് അദ്ധ്യക്ഷനായി. ഇടമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജോസഫ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. പ്രിൻസിപ്പൽ കെ.വിധു, പ്രഥമാദ്ധ്യാപിക കെ.എസ്.ജയ, ജോബി ലൂക്ക്, വി.ജെ.സുരേഷ്, ആർ.വിജി, സ്റ്റാർ രത്നാകരൻ, മുഹമ്മദ് ഇക്ബാൽ, ബനീസ ബീവി, അശ്വനി നായർ തുടങ്ങിയവർ സംസാരിച്ചു.