
കരുനാഗപ്പള്ളി: പാവുമ്പ ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും സി.പി.ഐ നേതാവുമായിരുന്ന വടക്കൻ മൈനാഗപ്പള്ളി ത്രിവേണിയിൽ മുടിയിൽത്തറ ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. കേരഫെഡ് മുൻ ഡയറക്ടർ, കേരള സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് മുൻ എക്സിക്യുട്ടീവ് ഡയറക്ടർ, കേരള ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ്, കരുനാഗപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: സിന്ധു (അദ്ധ്യാപിക, അമൃത യു.പി.എസ്, പാവുമ്പ), ഗംഗ (ഗൾഫ്), യുമുന (സെക്രട്ടറി, കാർഷിക വികസന ബാങ്ക്, കരുനാഗപ്പള്ളി). മരുമക്കൾ: അഡ്വ. എസ്. രാജീവ്, ശ്രീദേവി, പരേതനായ രാജേന്ദ്രൻപിള്ള, അജയഘോഷ് (സെക്രട്ടറി, സി.പി.ഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റി).