 
ഓച്ചിറ: ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ആലപ്പാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടാമത്തെ കുഴൽക്കിണറിന്റെ പ്രവർത്തനോദ്ഘാടനം കുഴിത്തുറയിൽ സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് അദ്ധ്യക്ഷനായി. നിലവിലുള്ള കുഴൽക്കിണർ കാലപഴക്കം മൂലം പ്രവർത്തന രഹിതമായ സാഹചര്യത്തിലാണ് പുതിയത് സ്ഥാപിച്ചത്. ശ്രായിക്കാട്ടും കുഴൽക്കിണർ നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും തുടർന്ന് ചെറിയഴീക്കൽ, അഴീക്കൽ കുഴൽക്കിണറുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് യു. ഉല്ലാസ് പറഞ്ഞു. വൈസ് പ്രസിഡന്റ്, ടി.ഷൈമ, സ്ഥിരം സമിതി ചെയർമാൻ ഷിജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രേമചന്ദ്രൻ, ബേബി, രമ്യ തുടങ്ങിയവർ പങ്കെടുത്തു.