eye-
കരുനാഗപ്പള്ളി ഐ കെയർ ഒപ്റ്റിക്കൽസിന്റെ നവീകരിച്ച ക്ലിനിക്ക് ജോയ് 'സ് ഐ കെയറിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു. നഗരസഭ ചെയർമാൻ കോട്ടയിൽരാജു, ജോയ് ഐ കെയർ, ഷാജഹാൻ രാജധാനി, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ , റെജിഫോട്ടോ പാർക്ക് എന്നിവർ സമീപം.

കരുനാഗപ്പള്ളി: കഴിഞ്ഞ 20 വർഷമായി കരുനാഗപ്പള്ളി ഗവ.ആശുപത്രിക്ക് എതിർവശം പ്രവർത്തിക്കുന്ന ഐ കെയർ ഒപ്റ്റിക്കൽസിന്റെ നവീകരിച്ച ക്ലിനിക് ജോയ്‌'സ് ഐകെയർ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒപ്റ്റിക്കൽ ഷോറൂമിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. ഡോ.സുജിത്ത് വിജയൻപിള്ള എം .എൽ .എ, വനിത കമ്മിഷൻ മുൻ അംഗം എം.എസ്. .താര, സിനിമ സംവിധായകൻ അനിൽ വി.നാഗേന്ദ്രൻ ,നടൻ റിതേഷ്, കാസ് പ്രസിഡന്റ് ആർ.രവീന്ദ്രൻപിള്ള, സജീവ് മാമ്പറ തുടങ്ങിയവർ പങ്കെടുത്തു. അത്യാധുനിക രീതിയിൽ ഒരുക്കിയിട്ടുള്ള ക്ലിനിക്കിൽ വേദന രഹിത തിമിര ശസ്ത്രക്രിയ ,ഗ്ലോക്കോമ രോഗനിർണയവും ശസ്ത്രക്രിയയും, ഡയബറ്റിക് റെറ്റിനോപ്പതി, കുട്ടികളുടെ നേത്രപരിചരണം, ഒപ്റ്റിക്കൽസ്, അനുബന്ധ ഫാർമസി തുടങ്ങി എല്ലാവിധ സേവനവും ലഭ്യമാകും. വിവിധ നേത്ര രോഗ/ ശസ്ത്രക്രിയാ വിഗ്ദഗ്ദ്ധർ, കുട്ടികളുടെ നേത്രരോഗവിദഗ്ധർ എന്നിവരുടെ സേവനവും ലഭ്യമാണ്. ഡ്രൈവിംഗ് ടെസ്റ്റിനുള്ള പരിശോധന എല്ലാ ദിവസവും രാവിലെ 9 ന് ആരംഭിക്കും. ജോയ്സ് ഐ കെയറിന്റെ തന്നെ നേത്രചികിത്സകേന്ദ്രമായ ചവറ ടൈറ്റാനിയം ജംഗ്ഷനിലുള്ള പർപ്പിൾ ഐ കെയറിൽ ശസ്ത്രക്രിയകൾ നടത്തും.