 
കൊല്ലം : കേന്ദ്ര സർക്കാരിന്റെ വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി എം.പി.ഗോപകുമാർ ആവശ്യപ്പെട്ടു. സംഘടനയുടെ കൊല്ലം ഡിവിഷൻ ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവീസിൽ നിന്ന് വിരമിച്ച മുരളിധരൻ, ലാൽ പ്രകാശ്, രാജീവ് എന്നിവരെ ആദരിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.
ഡിവിഷൻ പ്രസിഡന്റ് വിഷ്ണുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ അസി. സെക്രട്ടറി സുരേഷ് സ്വാഗതവും, ഡിവിഷൻ വൈസ് പ്രസിഡന്റ് പി.കെ.ശിവശങ്കരൻ അനുശോചന പ്രമേയവും ഡിവിഷൻ സെക്രട്ടറി കെ. ബിജു റിപ്പോർട്ടും അവതരിപ്പിച്ചു.
വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഫിലിപ്പോസ്, ജില്ലാ സെക്രട്ടറി
പ്രദീപ്കുമാർ, ഓഫിസേഴ്‌സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ജോഷ്വാ ബെൻസിലി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം വിനിത നന്ദി പറഞ്ഞു.