 
കൊല്ലം: ആംബുലൻസ് അനുവദിക്കാതെയും ഓക്സിജൻ നിഷേധിച്ചും നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ രോഗികൾ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ മെഡിക്കൽ ഓഫീസ് ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന ഡെപ്യുട്ടി ഡി.എം.ഒയുടെ ഉറപ്പിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജ്, സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ, അജു ചിന്നക്കട, ഡിജോ കടവൂർ, ഹർഷാദ് മുതിരപ്പറമ്പ്, മഹേഷ് മനു, പ്രണവ് നന്ദു, ഷാരൂഖ്, സുൽഫി തുടങ്ങിയവർ നേതൃത്വം നൽകി.