photo
ചേത്തടി സുരേഷ് ഭവനിൽ സുരേഷിന്റെ വീടിന്റെ മേൽക്കൂര തകർന്നുവീണ നിലയിൽ

കൊട്ടാരക്കര: കനത്ത മഴയത്ത് വീടിന്റെ മേൽക്കൂര പൂർണമായും നിലംപൊത്തി. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. കൊട്ടാരക്കര ചേത്തടി സുരേഷ് ഭവനിൽ സുരേഷിന്റെ വീടാണ് തകർന്നത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. സുരേഷും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. ഹാളിലിരുന്ന് സംസാരിക്കുന്നതിടെ ഗ്രാമപഞ്ചായത്തംഗം കടന്നുവരികയും ഇതോടെ മൂവരും പുറത്തേക്കിറങ്ങുകയുമായിരുന്നു. അസാധാരണ ശബ്ദത്തോടെ നിമിഷനേരംകൊണ്ട് ഓടുമേഞ്ഞ മേൽക്കൂര തകർന്നുവീണു. ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായും നശിച്ചു. സുരേഷും കുടുംബവും ബന്ധുവീട്ടിലേക്ക് മാറി. റവന്യൂ അധികൃതരെത്തി നഷ്ടം കണക്കാക്കി.