school-
വാക്കനാട് ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു ബ്ലോക്കിലെ പുതിയ കെട്ടിടം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : വാക്കനാട് ഗവ.എച്ച്.എസ്.എസിലെ പ്ലസ് ടു ബ്ലോക്കിന്റെ മൂന്നാം നില മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കരീപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്.പ്രശോഭ അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ ടി.ജി.ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം പ്രിജി ശശിധരൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്.ഓമനക്കുട്ടൻ പിള്ള, എസ്.എം.സി ചെയർമാൻ എസ്.വിനോദ്, ജി.മോഹനൻ, മുരളീധരൻ പിള്ള, എം. ഉണ്ണികൃഷ്ണൻ, എസ്.കൃഷ്ണകുമാർ, ഡോ.ജി.പി.രജിത, വി.ജയപ്രകാശ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ്‌ എം.എസ്.ശ്രീകുമാർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ എസ്.ജയകുമാരി നന്ദിയും പറഞ്ഞു. 1988 ബാച്ച് പൂർവ വിദ്യാർഥി സംഘടന 'സൗഹൃദം 88' നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.