 
ചാത്തന്നൂർ : റോട്ടറി ക്ലബ് ഒഫ് പാരിപ്പള്ളി ടൗണിന്റെ സഹകരണത്തോടെ
ചാത്തന്നൂർ ബി.ആർ.സി യിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. അമ്പതോളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്. റോട്ടറി ക്ലബ് ആസ്വാദ്യകരമായ ഓണസദ്യയും ഒരുക്കിയിരുന്നു. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണ്ണർ ബാബുമോൻ, ബീനാ ബാബുമോൻ, പാരിപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് വി.എസ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് അസി. ഗവർണ്ണർ സുലൈമാൻ, ഗ്രാമപഞ്ചായത്തംഗം വിജയലളിത, സ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതി അമ്മ, റോട്ടറി ക്ലബ് ഭാരവാഹികളായ എം.കബീർ, രാജേഷ്, കല്ലുവാതുക്കൽഅജയകുമാർ, ജെയിംസ് കൊല്ലായ്ക്കൽ, ഫ്രാൻസിസ്, രാജേഷ്, ശിവരാജ പിള്ള, ബി.പി. സുഭാഷ്, സി.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.