കൊല്ലം : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കൊല്ലം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളിക്കോട്ടയിൽ സംഘടിപ്പിച്ച ഓണംഫെസ്റ്റ് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. യു.എം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷനായി. ആസ്റ്റിൻ ബെന്നൻ സ്വാഗതവും ഇ.നുജൂം നന്ദിയും പറഞ്ഞു. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ, കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി.സുധീഷ്കുമാർ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, വെറ്റമുക്ക് സോമൻ, കിണറുവിള സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. നാടക രചയിതാവ് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ചരിത്രഗ്രന്ഥകാരൻ ഷാനവാസ് കമ്പിക്കീഴിൽ, ഡോ.എ.എ.അമീൻ എന്നിവരെ എം.പി ആദരിച്ചു. ജില്ല ഭാരവാഹികളായ റെജിഫോട്ടോപാർക്ക്, കെ.ബി.സരസചന്ദ്രൻപിള്ള, റൂഷ പി.കുമാർ, ഷിഹാൻബഷി, എസ്.വിജയൻ, എ.എ.കരീം, സിദ്ദിക്ക് മണ്ണാന്റയ്യം, ഷെജി ഓച്ചിറ, എച്ച്.സലിം, റഹീം മുണ്ടപ്പള്ളിൽ, ശ്രീകുമാർ വള്ളിക്കാവ്, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പൊതുജനങ്ങൾക്ക് പാസ്‌മൂലം പ്രവേശനം അനുവദിച്ചിട്ടുണ്ട്. കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്കിൽ കായിക വിനോദ ഇനങ്ങൾ, ത്രിഡി തിയേറ്റർ, വൈവിദ്ധ്യമാർന്ന ജൂസ് സ്റ്റാളുകൾ, പ്രകൃതിദത്ത വിഭവങ്ങളുടെ ഫുഡ്കോർട്ട്, അലങ്കാര വസ്തുക്കൾ, ഫർണിച്ചറുകൾ എന്നിവ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്.