nan
നന്ദകുമാർ കടപ്പാലിന്റെ 'രാഗം ദ്വേഷം രാഷ്ട്രീയം' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു

കൊല്ലം: വായനയും വിവരസാങ്കേതികവിദ്യയും പരസ്പരപൂരകമാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നന്ദകുമാർ കടപ്പാലിന്റെ 'രാഗം ദ്വേഷം രാഷ്ട്രീയം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടപ്പാക്കട സ്‌പോർട്‌സ് ക്ലബിൽ നടന്ന ചടങ്ങിൽ എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ജി.ആർ.ഇന്ദുഗോപൻ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണൻ ഗ്രന്ഥസമർപ്പണ പ്രഭാഷണം നടത്തി. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയായിരുന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ്, കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസാർ അസീസ്, ലൈബ്രറികൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എസ്. നാസർ, ജില്ലാ ലൈബ്രറികൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, ബാബു.കെ.പന്മന, നന്ദകുമാർ കടപ്പാൽ എന്നിവർ സംസാരിച്ചു.