 
പടിഞ്ഞാറെ കല്ലട: കൊല്ലം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അൻസാരിയുടെയും കുന്നത്തൂർ ജോയിന്റ് ആർ.ടി.ഒ ആർ.ശരത്ചന്ദ്രന്റെയും നിർദ്ദേശാനുസരണം മൈനാഗപ്പള്ളിയിൽ നിരവധി വാഹനങ്ങൾക്കെതിരെ കേസെടുത്തു. പെർമിറ്റ്,ഫിറ്റ്നസ്,ഇൻഷ്വറൻസ് എന്നിവ ഇല്ലാതെ അനധികൃതമായി സർവീസ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നാൽപ്പതിലേറെ വാഹനങ്ങൾക്കെതിരെ നടപടിയെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അൻസാരി അറിയിച്ചു. എം.വി.ഐ ബി.ഷാജഹാൻ, എ. എം.വി. ഐമാരായ പി.ഷിജു ,അനസ് മുഹമ്മദ്, അയ്യപ്പദാസ്, എസ്.ജിപ്സൺ, എസ്.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.