കരുനാഗപ്പള്ളി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സെപ്തംബർ 17ന് കരുനാഗപ്പള്ളിയിലെത്തുന്ന ഭാരത യാത്രയ്ക്ക് വമ്പിച്ച സ്വീകരണം നൽകാൻ കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് ഭവനിൽ കൂടിയ സ്വാഗത സംഘ രൂപീകരണ യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജയകുമാർ അദ്ധ്യക്ഷനായി. കൺവെൻഷനിൽ ആർ.രാജശേഖരൻ എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ, മുനമ്പത്ത് വഹാബ് ബോബൻ ജി നാഥ്, മഞ്ജു കുട്ടൻ, അഡ്വ.ടി.പി.സലിം കുമാർ, എം.എസ്.സത്താർ മുഹമ്മദ്, ഹുസൈൻ, രമണൻ തുടങ്ങിയവർ സംസാരിച്ചു. സെപ്തംബർ 17ന് രാഹുൽഗാന്ധിയോടൊപ്പം യാത്രയിൽ മണ്ഡലത്തിൽനിന്ന് 3000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.