class
പുനലൂർ ബാലൻ സ്മാരക മുൻസിപ്പിൽ ലൈബ്രറിയുടെയും പുനലൂർ സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ നടന്ന വിമുക്തി,റോഡ് സുരക്ഷ, ആർത്തവ ശുചിത്വ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തവർ

കൊല്ലം: പുനലൂർ ബാലൻ സ്മാരക മുൻസിപ്പിൽ ലൈബ്രറിയുടെയും പുനലൂർ സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ വിമുക്തി,റോഡ് സുരക്ഷ, ആർത്തവ ശുചിത്വ ബോധവത്കരണ ക്ലാസുകൾ നടന്നു.കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ കെ.എസ്.പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രേറിയൻ എസ്.പ്രദിപ് അദ്ധ്യക്ഷനായി. പരിപാടിയിൽ അസിസ്റ്റൻഡ് ലൈബ്രേറിയൻ പുഷ്‌കല മധുസൂദനൻ സ്വാഗതം പറഞ്ഞു. പരിപാടിയിൽ സെന്റ്‌ ഗൊരേറ്റി സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ഷാലി, ലൈബ്രറി ജനറൽ സെക്രട്ടറി വിനായക മുരളി, ജനകീയ കവിതാ വേദി സെക്രട്ടറി ദാനിയൽ ജോൺ, കവി ദൂരസ്വാമി എന്നിവർ ആശംസകൾ നേർന്നു. ലഹരി വർജ്ജിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഗൈഡ് അംഗമായ ബി.എസ്.സ്നേഹ സേ യെസ് ടു ലൈഫ് എന്ന പേരിൽ സെമിനാർ അവതരിപ്പിച്ചു. റോഡ് സുരക്ഷയെകുറിച്ച് സ്കൗട്ട് അംഗമായ ആദിത്യൻ ക്ലാസെടുത്തു. ആർത്തവ വൃത്തിയെകുറിച്ച് നദിയ അവബോധന ബോധവത്കരണവും നടത്തി. കവി കൊന്നമൂട് ഗോപൻ നന്ദി പറഞ്ഞു.