vikas
വികാസ് ഹോം അപ്ലയൻസസ്, ഫർണിച്ചർ, ഡിജിറ്റൽ എന്നിവയുടെ 25-ാം വാർഷികാഘോഷം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : കുന്നിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വികാസ് ഹോം അപ്ലയൻസസ്, ഫർണിച്ചർ, ഡിജിറ്റൽ എന്നിവയുടെ 25-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. സർവീസ് പ്രോജക്ടിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കെ.ബി.ഗണേശ് കുമാർ എം.എൽ.എ അദ്ധ്യക്ഷനായി.

കിച്ചൻ ഗാലറി വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീനും ഡ്യൂറോഫ്ളെക്സ് സ്റ്റോർ എസ്.മുഹമ്മദ് അസ് ലമും, ഡാറ്റാ ഫെസ്റ്റ് ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ളയും മെരിറ്റ് അവാർഡ് വിതരണം ബിജു കെ.മാത്യുവും, വികാസ് ഡർബാർ ബി.അജയകുമാറും വികാസ് ഡിജിറ്റൽ എൻ.ജഗദീശനും ഉദ്ഘാടനം നിർവഹിച്ചു. വികാസിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പത്തനാപുരം ഗന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, വിളക്കുടി സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്ലി‌ൻ, പത്തനാപുരം ഇ.എം.എസ് ഹോസ്പിറ്റൽ പ്രസിഡന്റ് ദസ്തഗീർ സാഹിബ്, എ.പി.പി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ.മീരാ ആർ.നായർ എന്നിവരെ ആദരിച്ചു.