 
കൊട്ടാരക്കര: ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങളെയും ദർശനത്തെയും മാനവരാശി അറിയണമെന്ന് ശിവിഗിരി മഠം ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംബരാനന്ദ പ്രസ്താവിച്ചു. എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 168-ാം തിരുജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ശ്രീനാരായണ ദിവ്യപ്രഭാ പ്രയാണത്തിന് ശിവഗിരി മഹാസമാധിയിൽ നിന്ന് ദീപം പ്രോജ്ജ്വലിപ്പിച്ച് നൽകുകയായിരുന്നു സ്വാമി. ദിവ്യപ്രഭാ പ്രയാണം ഗുരുദേവ സന്ദേശങ്ങളുടെ പ്രചരണത്തിന് പ്രചോദനമായി തീരണം. ഗുരുദേവൻ ശിലാസ്ഥാപനം ചെയ്ത പാഠശാലയുടെ കനകജൂബിലി ആഘോഷിക്കുന്ന വർഷമാണ്. അതുപോലെ ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷ വർഷവുമാണ്. മഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി വർഷംകൂടിയുള്ള ഒരു സംഗമ വർഷത്തിലെത്തി നിൽക്കുമ്പോഴാണ് കൊട്ടാരക്കര യൂണിയൻ ദിവ്യപ്രഭാ പ്രയാണമെന്ന സത്കർമ്മത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഗുരുദേവൻ എല്ലാ ശാഖകളിലും സന്ദർശിച്ച് ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിയട്ടെയെന്നും സ്വാമി ഋതംബരാനന്ദ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.പി.അരുൾ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, മുൻ യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, ബോർഡ് മെമ്പർമാരായ അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, കൗൺസിലർമാരായ ഡോ.ബി.ബാഹുലേയൻ, കുടവട്ടൂർ രാധാകൃഷ്ണൻ, മറ്റ് യൂണിയൻ നേതാക്കളായ ബൈജു പാണയം, വി.ഹരൻകുമാർ, കെ.ബാബു, കുടവട്ടൂർ ശശിധരൻ, എസ്.സുദേവൻ, പി.കെ.സോമരാജൻ, സി.ആർ.പ്രശാന്ത്, ജെ.അരുൺകുമാർ എന്നിവർ പങ്കെടുത്തു. കൊട്ടാരക്കര യൂണിയനിലെ 92 ശാഖകളിലും പ്രയാണം നടത്തും.
ദിവ്യപ്രഭാ പ്രയാണത്തിനും രഥയാത്രയ്ക്കും സ്വീകരണം
ശ്രീനാരായ ദിവ്യപ്രഭാ പ്രയാണത്തിനും രഥയാത്രക്കും കൊട്ടാരക്കര യൂണിയനിലെ ശാഖകളിൽ ഭക്തി നിർഭരമായ സ്വീകരണം നൽകി. രാവിലെ പുത്തൻവിള ശാഖയിൽ നിന്നാണ് തുടക്കമിട്ടത്. തുടർന്ന് പുതുശേരി, മോട്ടോർകുന്ന്, കരിങ്ങന്നൂർ, ഓയൂർ, അമ്പലംകുന്ന്, കൈതയിൽ, മൈലോട്, പാണയം, കോഴിക്കോട്, മരുതമൺപള്ളി, വെളിയം സെൻട്രൽ, കൊട്ടറ തച്ചക്കോട്, നെടുമൺകാവ്, വാക്കനാട്, കുടിക്കോട്, തളവൂർകോണം, കുഴിമതിക്കാട്, കരീപ്ര, കടക്കോട് വെസ്റ്റ്, ഉളകോട്, കുടവട്ടൂർ, വെളിയം പടിഞ്ഞാറ്റിൻകര, പരുത്തിയറ, കളപ്പില, ചെപ്ര തുറവൂർ, വിലങ്ങറ കൊച്ചാലുംമൂട്, ഓടനാവട്ടം, കട്ടയിൽ ശാഖകളിൽ സ്വീകരണം നൽകി.
ഇന്നത്തെ സ്വീകരണം
രാവിലെ 9ന് മാരൂർ ശാഖ, കടക്കോട്(9.15), ഇടക്കിടം(9.35), ചൊവ്വള്ളൂർ(9.50), ഇടക്കോട്(10.10), ചീരങ്കാവ്(10.20), എഴുകോൺ(10.30), അമ്പലത്തുംകാല(10.45), കാക്കക്കോട്ടൂർ(11), അമ്പലപ്പുറം(11.20), നീലേശ്വരം(11.40), കൊട്ടാരക്കര(12), മേലില(12.30), കണ്ണങ്കോട്(ഉച്ചക്ക് 1ന്), വെട്ടിക്കവല നടുക്കുന്ന്(2), മേലില വെസ്റ്റ്(2.15), ചക്കുവരക്കൽ(2.40), ചക്കുവരക്കൽ കുമാരനാശാൻ(2.55), കോട്ടവട്ടം(3.20), കോക്കാട്(4), പനവേലി(4.30), വാളകം ടൗൺ(4.45), മേൽക്കുളങ്ങര(5.15), അമ്പലക്കര(5.30), അമ്പലക്കര വാളകം(5.35), കക്കാട്(5.45), സദാനന്ദപുരം(6.10), സമാപനം പള്ളിക്കൽ(6.45).