ekn-photo
തളവൂർക്കോണം സി.എം.എ. ക്ലബ്ബിന് സമീപം റോഡിലെ വെള്ളക്കെട്ട്

എഴുകോൺ : തളവൂർക്കോണം സി.എം.എ ക്ലബ്ബിന് സമീപം റോഡരികിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
പരിസരവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്ന വിധമാണ് ഇവിടെ വെള്ളം കെട്ടി നിൽക്കുന്നത്. വാഹനങ്ങൾ പോകുമ്പോൾ പരിസരത്തെ വീടുകളിലേക്ക് ചെളിവെള്ളം തെറിക്കാറുണ്ട്.
ഓട നിർമ്മിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരാതികളെ തുടർന്ന് കരീപ്ര ഗ്രാമപ്പഞ്ചായത്ത് അധികൃതർ ഇവിടെയെത്തി സ്ഥലം അളന്ന് പരിശോധന നടത്തിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാൽ പ്രതിഷേധ സമരങ്ങൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.