 
തൊടിയൂർ: ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ കല്ലേലിഭാഗം യൂണിറ്റിന്റെ പരിചരണത്തിലുള്ള കിടപ്പ് രോഗികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകുന്നതിന് കുടുംബശ്രീയുടെ കൈത്താങ്ങ്.
ഇടക്കുളങ്ങര ജനത കുടുംബശ്രീ യൂണിറ്റാണ് ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകുന്നത്.
കുടുംബശ്രീ പ്രസിഡന്റ് സേതുലക്ഷ്മിയിൽ നിന്ന് ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ പ്രസിഡന്റ് ബീനാ മോൾ സഹായം ഏറ്റുവാങ്ങി, സുരേഷ് പനയ്ക്കൽ, ലാലി, ഷെമീമ തുടങ്ങിയവർ പങ്കെടുത്തു. സെപ്തംബർ 3ന് രാവിലെ മുഴങ്ങോടി ഗവ.എൽ.പി സ്‌കൂളിൽ നടക്കുന്ന പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്യും.