കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 168-ാം തിരുജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ശ്രീനാരായണ ദിവ്യപ്രഭാ പ്രയാണത്തിനും രഥയാത്രക്കും രണ്ടാം ദിനത്തിലും ശാഖകളിൽ ഭക്തിനിർഭരമായ വരവേല്പ്. ഇന്നലെ രാവിലെ മാരൂർ ശാഖയിൽ നിന്ന് തുടങ്ങി. കടക്കോട്, ഇടക്കിടം, ചൊവ്വള്ളൂർ, ഇടക്കോട്, ചീരങ്കാവ്, എഴുകോൺ, അമ്പലത്തുംകാല, കാക്കക്കോട്ടൂർ, അമ്പലപ്പുറം, നീലേശ്വരം, കൊട്ടാരക്കര, മേലില, കണ്ണങ്കോട്, വെട്ടിക്കവല നടുക്കുന്ന്, മേലില വെസ്റ്റ്, ചക്കുവരക്കൽ, ചക്കുവരക്കൽ കുമാരനാശാൻ, കോട്ടവട്ടം, കോക്കാട്, പനവേലി, വാളകം ടൗൺ, മേൽക്കുളങ്ങര, അമ്പലക്കര, അമ്പലക്കര വാളകം, കക്കാട്, സദാനന്ദപുരം ശാഖകളിലെ സ്വീകരണങ്ങൾക്ക് ശേഷം പള്ളിക്കൽ ശാഖയിൽ സമാപിച്ചു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.പി.അരുൾ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, മുൻ യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, ബോർഡ് മെമ്പർമാരായ അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, മറ്റ് യൂണിയൻ നേതാക്കളായ കെ.ബി.സലീംകുമാർ, പി.കെ.സോമരാജൻ, ഡോ.ബി.ബാഹുലേയൻ, ആർ.വരദരാജൻ, ജെ.അംബുജാക്ഷൻ, കുടവട്ടൂർ രാധാകൃഷ്ണൻ, കെ.രമണൻ, ടി.വി.മോഹനൻ, എസ്.ബൈജു, ജി.എം.അജയകുമാർ, എം.ജയപ്രകാശ്, എസ്.സുദേവൻ, ജി.ബൈജു, കെ.ബാബു, എൻ.നവരാജ്, അനിൽ ബംഗ്ളാവിൽ, വി.ഹരൻകുമാർ, എൻ.സുരേന്ദ്രൻ, എസ്.രാജു, സി.ശശിധരൻ, അനൂപ്.കെ.രാജ്, സി.ആർ.പ്രശാന്ത്, ജെ.ഹേമലത, ഡോ.സബീന വാസുദേവൻ, ജെ.അനിൽകുമാർ, കെ.ജി.ബ്രജിത് കുമാർ, ശ്രീജു എന്നിവർ ദിവ്യപ്രയാണ രഥയാത്രക്കൊപ്പം പങ്കെടുത്തു.
ഇന്നത്തെ സ്വീകരണങ്ങൾ
രാവിലെ 8.30ന് കോട്ടാത്തല ശാഖയിൽ നിന്ന് പ്രയാണം പുനരാരംഭിക്കും. തുടർന്ന് വല്ലം(9), കുറുമ്പാലൂർ(9.15), നെടുവത്തൂർ(9.30, ആനക്കോട്ടൂർ(9.50), തേവലപ്പുറം(10.20), തേവലപ്പുറം വെസ്റ്റ്(10.40), മാറനാട്(11), കാരുവേലിൽ കുമാരമംഗലം(11.30), കാരുവേലിൽ ശിവമംഗലം(11.50), കാരുവേലിൽ-829 (ഉച്ചക്ക് 12), കൈതക്കോട്(12.20), ആലാശേരി(12.35), പവിത്രേശ്വരം(12.50), ചെറുപൊയ്ക(1.10), കുഴിക്കലിടവക(1.15), എസ്.എൻ.പുരം(2.30), കാരിക്കൽ(2.45), പാങ്ങോട്(3), പുത്തൂർ(3.20), തെക്കുംപുറം(3.45), തേവലപ്പുറം നോർത്ത്(4.5), ചുങ്കത്തറ(4.20), വെണ്ടാർ(4.40), മൈലംകുളം(5.5), മഠത്തിനാപ്പുഴ(5.20), താഴത്തുകുളക്കട(5.35), കുറ്ററ(5.50), പൂവറ്റൂർ(6.16).
" ശിവഗിരി മഹാ സമാധിയിൽ നിന്ന് സ്വാമി ഋതംബരാനന്ദ പ്രോജ്ജ്വലിപ്പിച്ച ദിവ്യപ്രഭാ പ്രയാണത്തിന് കൊട്ടാരക്കര യൂണിയനിലെ ശാഖാകേന്ദ്രങ്ങളിൽ ഭക്തിനിർഭരമായ വരവേല്പാണ് ലഭിക്കുന്നത്. ഗുരുദേവൻ ഭക്തരെ നേരിൽ കാണാനെത്തുന്നതിന്റെ സന്തോഷമാണ് ഏവർക്കും.
ആർ.വരദരാജൻ,
യൂണിയൻ കൗൺസിലർ