photo
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ കുടവട്ടൂർ 587ാം നമ്പർ ശാഖയിൽ സേവപന്തൽ സമർപ്പണം യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ നിർവഹിക്കുന്നു. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, യോഗം ബോർഡ് മെമ്പർ അഡ്വ.പി.സജീവ് ബാബു, ശാഖാ നേതാക്കൾ എന്നിവർ സമീപം

കുടവട്ടൂർ: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ കുടവട്ടൂർ 587ാം നമ്പർ ശാഖയിൽ സേവപന്തൽ സമർപ്പണം യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് സോമരാജൻ അദ്ധ്യക്ഷനായി. ഡോ.എൻ.വിശ്വരാജനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചികിത്സാ സഹായ വിതരണം, വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ്- ഉപഹാര വിതരണം എന്നിവയും സതീഷ് സത്യപാലൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, യോഗം ബോർഡ് മെമ്പർ അഡ്വ.പി.സജീവ് ബാബു, സി.ശശിധരൻ, ശാഖാ സെക്രട്ടറി പി.ചന്ദ്രബാബു, അനിതാ വിജയൻ എന്നിവർ സംസാരിച്ചു. ഡോ.എൻ.വിശ്നരാജനാണ് ഗുരുക്ഷേത്രത്തിന് മുന്നിലായി സേവപ്പന്തൽ നിർമ്മിച്ച് സമർപ്പിച്ചത്. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി കാഷ് അവാർഡുകൾ ഷാജിയും ഉപഹാരം വിനോദുമാണ് ഏർപ്പെടുത്തിയത്.