 
കരുനാഗപ്പള്ളി: തുറയിൽകുന്ന് എസ്.എൻ.യു.പി സ്‌കൂളിൽ എന്റെ കൗമുദി പദ്ധതിക്ക് തുടക്കമായി. പൂർവ വിദ്യാർത്ഥികളായ ഷാജഹാൻ രാജധാനി, ശിവകുമാർ കരുനാഗപ്പള്ളി എന്നിവർ പ്രഥമാദ്ധ്യാപിക എ. നാദിറ ബീവിക്ക് കേരളകൗമുദി പത്രം നൽകി പദ്ധതി ഉദ്‌ഘാടനം നിർവഹിച്ചു. പ്രഥമാദ്ധ്യാപിക അദ്ധ്യക്ഷയായ യോഗത്തിൽ കരുനാഗപ്പള്ളി മുൻസിപ്പൽ കൗൺസിലർ സിംലാൽ, പി.ടി.എ പ്രസിഡന്റ് ഇ. മുഹമ്മദ്, അദ്ധ്യാപകൻ കെ.ജി.ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി അനിതകുമാരി, അജ്മൽ രാജധാനി എന്നിവർ പങ്കെടുത്തു. പൂർവ വിദ്യാർത്ഥികളായ ഷാജഹാൻ രാജധാനി, ശിവകുമാർ കരുനാഗപ്പള്ളി എന്നിവരാണ് സ്‌കൂളിലേക്ക് പത്രം സ്പോൺസർ ചെയ്‍തത്.