കൊല്ലം: പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചെമ്പോല തൃപ്പാദസമർപ്പണമഹായജ്ഞം ഇന്ന് രാവിലെ 8 ന് നടക്കും. പുനരുദ്ധാരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ ചേർന്ന് ദീപം തെളിച്ച് നിർവ്വഹിക്കും. ജനറൽ കൺവീനർ ജെ.വിമലകുമാരി, ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ രമേശ് എന്നിവർ സംസാരിക്കും. ഭക്തജനങ്ങൾക്ക് പേരും നാളും എഴുതിയ രസീതോടു കൂടി ചെമ്പോല സമർപ്പിക്കാവുന്നതാണെന്ന് ജനറൽ കൺവീനർ അറിയിച്ചു.