
കൊല്ലം: ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ശക്തികുളങ്ങര പുത്തൻതുരുത്ത് ഡിക്‌സൺ ഭവനിൽ ടെറൻസ് (34, ടെറി) ആണ് പിടിയിലായത്. ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പുത്തൻതുരുത്ത് സ്വദേശി ആരോമലിനെയാണ് വെട്ടേറ്റത്. ആരോമലിന്റെ ഇടത് കൈത്തണ്ടക്കും കഴുത്തിലുമാണ് പരിക്കേറ്റത്. ശക്തികുളങ്ങര ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഐ.വി.ആശ, ഷാജഹാൻ എ.എസ്.ഐ മാരായ അനിൽ, സുദർശനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.