kisan-
ചവറ കെ.സി.പിള്ള സ്മാരക ഹാളിൽ നടന്ന അഖിലേന്ത്യാ കിസാൻ സഭ ചവറ മണ്ഡലം കൺവെൻഷൻ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ഐ.ഷിഹാബ് ഉദ്ഘാടനം ചെയ്യുന്നു.

ചവറ: അഖിലേന്ത്യാ കിസാൻ സഭ ചവറ മണ്ഡലം കൺവെൻഷൻ നടന്നു. ചവറ കെ.സി.പിള്ള സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ഐ.ഷിഹാബ് ഉദ്ഘാടനം ചെയ്തു. വാഴയിൽ മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം സെക്രട്ടറി രാജേഷ് തോട്ടുംകര റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ചവറ മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, ജില്ലാ കൗൺസിൽ അംഗം അഡ്വ.ഷാജി എസ്.പള്ളിപ്പാടൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.ബി.രാജു, അഡ്വ.പി.ബി.ശിവൻ, ടി.എ.തങ്ങൾ, വേദവ്യാസൻ, സക്കീർ വടക്കുംതല, കുളങ്ങര വരദരാജൻ, രാജഗോപാൽ പന്മന എന്നിവർ സംസാരിച്ചു. പ്രസിഡന്റായി രവീന്ദ്രൻ പിള്ളയെയും വൈസ് പ്രസിഡന്റുമാരായി കൃഷ്ണകുമാറിനെയും വാഴയിൽ മുഹമ്മദ് കുഞ്ഞിനെയും സെക്രട്ടറിയായി പി.ഓമനക്കുട്ടനെയും ജോയിന്റ് സെക്രട്ടറിമാരായി ഡി.കെ.ജയരാജുവിനെയും അനിൽകുമാർ പടിഞ്ഞാറ്റേക്കരയെയും തിരഞ്ഞെടുത്തു.