കൊല്ലം : കിളികൊല്ലൂർ മണ്ണാമല കാളീപുരം ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ഉത്സവം നാളെ നടക്കും. രാവിലെ 5.30 ന് മഹാഗണപതി ഹോമം, മോദക നിവേദ്യം, ഉണ്ണിയപ്പം മൂടൽ തുടങ്ങിയ പൂജാദികർമ്മങ്ങൾ തിരുവനന്തപുരം ചൂഴം പാല സുന്ദര മംഗലത്ത് എസ്.വിമൽകുമാറിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.