 
ചവറ : മദ്യപിച്ചെത്തിയ രണ്ടുപേർ തമ്മിൽ നടത്തിയ വാക്കേറ്റത്തിൽ ഒരാൾക്ക് വെട്ടേറ്റു.
ചവറ കുളങ്ങരഭാഗം എരിവേലിൽ മനോജി ( 48)-നാണ് വെട്ടേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ചവറ തട്ടാശ്ശേരിയിലാണ് സംഭവം. സമീപത്തെ ബാറിൽ നിന്ന് മദ്യപിച്ച രണ്ടുപേരും ദേശീയപാതയോരത്തു വെച്ച് വാക്കേറ്റം ഉണ്ടാക്കുകയും തുടർന്ന് മുരുകന്റെ കയ്യിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മനോജിനെ വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മനോജിന് കഴുത്തിന് പുറകുവശവും മൂക്കിലും കണ്ണിനും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് മധുരൈ അയ്യാവുർ സ്വദേശി മുരുകനെ (45) ചവറ പൊലീസ് അറസ്റ്റ് ചെയ്തു. മുരുകൻ ചവറയിൽ വാടകയ്ക്ക് താമസിക്കുകയാണ്.