
ചവറ: കെ.എസ്.ആർ.ടി.സി സ്വിഫ്ട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കാവനാട് മീനത്ത്ചേരി കാളച്ചേഴത്ത് കിഴക്കതിൽ മാർഷൽ ബെൻ - നിർമ്മല മാർഷൽ ദമ്പതികളുടെ മകൻ മനു മാർഷലാണ് (32) മരിച്ചത്.
ദേശീയപാതയിൽ ചവറ തട്ടാശേരി ജംഗ്ഷന് സമീപമായിരുന്നു അപകടം. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരിയായിരുന്നു സ്വിഫ്ട് ബസ് എതിരെ വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. മരിച്ച മനു മാർഷൽ മത്സ്യബന്ധന തൊഴിലാളിയാണ്. ഒപ്പമുള്ള തൊഴിലാളിയെ കാണാൻ പോകുന്നതിനിടയിലാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംസ്കാരം ഇന്ന് രാവിലെ 10.30ന് അരവിള സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. സഹോദരി: കൊച്ചുത്രേസ്യ.