photo
ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ സമ്മേളനം അഡ്വ സബിത ബീഗം ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : തൊഴിലുറപ്പ് പദ്ധതിയെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ക്ലാപ്പന കിഴക്ക് എം.സി.ജോസഫൈൻ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.സബിത ബീഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി .എൻ .വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബി. പത്മകുമാരി, റംല റഹീം, ദീപ്തി രവീന്ദ്രൻ, മിനിമോൾ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ബെൻസി രഘുനാഥ് രക്തസാക്ഷി പ്രമേയവും എം.ശോഭന അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ കമ്മിറ്രി സെക്രട്ടറി വസന്ത രമേശ് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് എസ്. ഗീതാകുമാരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ടി.ഗിരിജ കുമാരി, സി.രാധാമണി, രാജമ്മ ഭാസ്കരൻ, ഷീന പ്രസാദ്, ലളിതാ ശിവരാമൻ, ആർ.കെ.ദീപ, മിനിമോൾ നിസാം, ടി.എൻ.വിജയകൃഷ്ണൻ, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ.ജയപ്രകാശ്, ജില്ലാ കമ്മിറ്റിയംഗം പി.കെ.ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.