കുന്നിക്കോട് : അമ്മ സൗഹൃദ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു. കൂടാതെ മജ്ജ മാറ്റിവെയ്ക്കലിന് വിധേയനായ കുട്ടിയ്ക്കുള്ള ചികിത്സ ധനസഹായവും കൈമാറി.
ചികിത്സ ധനസഹായം മേലില ഗ്രാമപഞ്ചായത്തംഗം ജ്യോതി അമ്മ സൗഹൃദ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജി.ജയകുമാറിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറി ബി.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് വിജയമോഹനൻ, ജോയിന്റ് സെക്രട്ടറി എസ്.രജിത്, റിട്ട.അദ്ധ്യാപകൻ ഭാസ്കരപിള്ള, പത്തനാപുരം എ.എസ്.ഐ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.