 
കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഭാഗമായുള്ള ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഡോ.ജി.ജയദേവൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഭാസി അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, നകുലരാജൻ, കൗൺസിലർമാരായ തുളസീധരൻ, സജീവ്, പ്രിൻസ് സത്യൻ, ഷൈബു, സിബു വൈഷ്ണവ്, പുഷ്പ പ്രതാപ്, ഹനീഷ്, കണ്ണൻ, ലിബു മോൻ, വനിതാസംഘം പ്രസിഡന്റ് ഷൈജ, സെക്രട്ടറി കെ.ആർ. മിനി, വൈസ് പ്രസിഡന്റ് വനജ വിദ്യാധരൻ, ട്രഷറർ ബീനാ ഷാജി, കമ്മിറ്റി അംഗങ്ങളായ സച്ചു, ശ്രീലത, ശശികല, സുനില, ഷൈലജ, പ്രേംദേവി, സൈബർ സേന ചെയർമാൻ ഷാജി മംഗലശ്ശേരിൽ, കൺവീനർ മനോജ് ബാബു, ജില്ലാ കമ്മിറ്റി അംഗം എൽ. അനിൽകുമാർ , യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് കീർത്തി, സെക്രട്ടറി സുബിൻ, വൈസ് പ്രസിഡന്റ് ആദർശ് കണ്ടച്ചിറ, ജോ. സെക്രട്ടറി അഡ്വ. ജിൻസ് കമ്മിറ്റി അംഗങ്ങളായ വിഷ്ണുനാഥ്, സോജു, രഞ്ചിത്ത്, രഞ്ജിത്ത് കണ്ടച്ചിറ തുടങ്ങിയവർ പങ്കെടുത്തു.
യൂണിയൻ സെക്രട്ടറി അഡ്വ.എസ്.അനിൽകുമാർ സ്വാഗതവും യൂണിയൻ കൗൺസിലർ ഹനീഷ് നന്ദിയും പറഞ്ഞു.