കൊല്ലം: ആയൂർ റോഡിൽ മണിച്ചിത്തോട് മുതൽ അയത്തിൽ വരെയുള്ള റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇതു വഴിയുള്ള ബസ്, ലോറി മുതലായ വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം സെപ്റ്റംബർ ആറ് വരെ നീട്ടി. കണ്ണനല്ലൂർ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അയത്തിൽ നിന്ന് തിരിഞ്ഞു കല്ലുംതാഴം വഴിയും കൊല്ലത്ത് നിന്ന് കണ്ണനല്ലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊല്ലം പള്ളിമുക്ക് യൂനുസ് എൻജിനീയറിംഗ് കോളേജ് വഴി അയത്തിൽ റോഡിൽ പ്രവേശിച്ചും പോകണം.