
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്തായ യുവാവിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പരവൂർ മീനാട് കിഴക്കുംകര ചേരിയിൽ നടയിൽ പടിഞ്ഞാറ്റതിൽ
വീട്ടിൽ അമൃതലാൽ(38) ആണ് പിടിയിലായത്. കുട്ടിയുടെ മാതാവുമായുള്ള അടുപ്പം മുതലെടുത്ത് രണ്ടുവർഷമായി പീഡിപ്പിച്ചു വരികയായിരുന്നു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. പരവൂർ ഇൻസ്‌പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ നിതിൻ നളൻ, നിസാം, എ.എസ്.ഐ ജോയി, സി.പി.ഒമാരായ സായി, ലിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.