കൊട്ടാരക്കര: ഭാരത് സേവക് സമാജ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സാമൂഹിക സേവന പുരസ്കാരം മജീഷ്യനും അദ്ധ്യാപകനുമായ ഇടക്കിടം ശാന്തകുമാറിന് ലഭിച്ചു. ലഹരി ബോധവത്കരണമടക്കമുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങളെ മുൻനിറുത്തിയാണ് പുരസ്കാരം. തിരുവനന്തപുരം സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നടൻ കൊല്ലം തുളസി പുരസ്കാരം സമ്മാനിച്ചു.