കൊല്ലം : കയർ സഹകരണ സംഘങ്ങൾക്ക് കയർഫെഡ് നൽകാനുള്ള തുക നൽകുക, സംഘങ്ങൾ സ്റ്റോക്ക് ചെയ്തിരിക്കുന്ന മുഴുവൻ കയറും കയർഫെഡ് സംഭരിച്ച് വില നൽകുക, കയർവില വെട്ടിക്കുറച്ചത് പുന:സ്ഥാപിച്ച് ഉല്‍പ്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ വില പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കയർ തൊഴിലാളി കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി ) നേതൃത്വത്തിൽ കൊല്ലം കയർഫെഡ് ഓഫീസിന് മുന്നിൽ തൊഴിലാളികൾ കൂട്ടധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് ആർ.ദേവരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടറിയും കയർഫെഡ് മുൻ എക്സിക്യുട്ടീവ് ഡയറക്ടറുമായ പെരിനാട് തുളസി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചവറ ഹരീഷ്കുമാർ, അഷ്ടമുടി നഹാസ്, രാജു ഡി.പണിക്കർ,
വി.മനോഹരൻ, കുരീപ്പുഴ യഹിയ, ബി.മോഹനൻപിള്ള, റഷീദ്തെക്കടം, രവിനായർ, ശ്രീകല, ഗിരിജ എന്നിവർ സംസാരിച്ചു.