കൊല്ലം: ഓണാഘോഷത്തിന്റെ ഭാഗമായി ലഹരി വരവ് തടയുകയെന്ന ലക്ഷ്യത്തോടെ ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം എക്സൈസ്, പൊലീസ് ഡോഗ് സ്‌ക്വാഡ് സംയുക്ത പരിശോധന നടത്തി. അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന ചരക്ക് വാഹനങ്ങളും യാത്രാ ബസുകളും പാൽ ,പച്ചക്കറി, പൂവ് ,മീൻ, ചെറുയാത്ര വാഹനങ്ങളും പരിശോധിച്ചു. ലഹരി വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് കെ9 സ്‌ക്വാഡിലെ ഹണ്ടർ എന്ന നായയും പരിശോധനയിൽ പങ്കെടുത്തു. മദ്യം, മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കൾ കണ്ടെത്താൻ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധനകൾ തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി.സുരേഷ് പറഞ്ഞു. കൊല്ലം അസി. എക്‌സൈസ് കമ്മിഷണർ വി.റോബർട്ടിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ ജലാലുദ്ദീൻ കുഞ്ഞ്, അഞ്ചൽ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഗ്ലാഡ്‌സൺ ഫെർണാണ്ടസ്, ഇൻസ്‌പെക്ടർ രജീഷ്, പ്രിവന്റീവ് ഓഫീസർമാരായ ഷജീബ് ,റസി സാമ്പൻ, ഗിരീഷ് കുമാർ, ശശികുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ കുമാർ, ജോജോ, മാത്യു പോൾ ,ഗിരീഷ് കുമാർ, ഡ്രൈവർമാരായ ദിലീപ്, ജയകുമാർ, കണ്ണൻ, ഡോഗ് സ്‌ക്വാഡ് എ.എസ്.ഐ റോബിൻസൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജികുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.