 
കരുനാഗപ്പള്ളി: കൈത്തറി വസ്ത്ര ഡയറക്ട്രേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച കൈത്തറി വസ്ത്ര പ്രദർശന വിപണനമേള മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.മീന ആദ്യ വില്പന നടത്തി. ചെറുകിട വ്യവസായ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് ഭദ്രകുമാർ, കരുനാഗപ്പള്ളി താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസർ ദീപു, കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ പി.എൻ. ലത എന്നിവർ പ്രസംഗിച്ചു. കരുനാഗപ്പള്ളി ഉപജില്ല വ്യവസായ ഓഫീസർ ജി.അനിൽകുമാർ സ്വാഗതവും വ്യവസായ സഹകരണ
ഇൻസ്പെക്ടർ വീണാ വിജയൻ നന്ദിയും പറഞ്ഞു. സെപ്തംബർ 7 ന് സമാപിക്കുന്ന മേളയിൽ കൈത്തറി വസ്ത്രങ്ങൾക്ക് 20 ശതമാനം റിബേറ്റ് ലഭിക്കും.