
കൊല്ലം: സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ ബോക്സിംഗ് പരിശീലന പരിപാടിയായ പഞ്ചിലേയ്ക്കുള്ള സെലക്ഷൻ ട്രയൽസ് മൂന്നിന് ചാത്തന്നൂർ എം.ഇ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നടക്കും. രാവിലെ 9ന് ട്രയൽസ് ആരംഭിക്കും. എട്ടു മുതൽ 16 വയസുവരെയുള്ളവരെയാണ് തിരഞ്ഞെടുക്കുക. സെലക്ഷൻ ട്രയൽസിന് വരുന്ന കുട്ടികൾ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കണം. 25 പേർക്കാണ് സെലക്ഷൻ ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ പരിശീലനത്തോടൊപ്പം അതത് കായികയിനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളും ലഘു ഭക്ഷണവും സൗജന്യമായി നൽകും.