ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയും കൊല്ലം അന്ധത നിവാരണ സമിതിയും ചേർന്നു നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഇന്ന് നീണ്ടകര പഞ്ചായത്ത്‌ ഹാളിൽ നടക്കും. കൊല്ലം ജില്ലാ ആശുപത്രിയിലെ നേത്ര രോഗ വിദഗ്ദ്ധ ഡോ. സിനിസന്തോഷ് ക്യാമ്പിന് നേതൃത്വം നൽകും. തിമിര രോഗ നിർണയം, ഡയബറ്റിക് രോഗികൾക്കുള്ള കണ്ണിന്റെ ഞരമ്പ് പരിശോധന, കണ്ണിന്റെ പ്രഷർ കാഴ്ച പരിശോധന എന്നിവ ഉണ്ടായിരിക്കും. രാവിലെ 10 ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ആർ. രജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.