 
കൊല്ലം : പട്ടത്താനം സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണചന്തയും കാർഷികചന്തയും തുടങ്ങി. അമ്മൻ നടയിൽ കെ.എസ്.സി.ഡി.സി ചെയർമാൻ എസ്. ജയമോഹനൻ ചന്ത ഉദ്ഘാടനം ചെയ്തു. വടക്കേവിളയിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടപ്പാക്കട പ്രതിഭ ജംഗ്ഷനിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്. ആർ. രാഹുൽ വിപണനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രേം ഉഷാർ, അനിൽ കുമാർ മങ്കുഴി, എൻ. മോഹനൻ, ഷാനവാസ്, കൃഷ്ണകുമാർ,ഉമേഷ് ഉദയൻ,ഷിബു പി. നായർ, ഡെസ്റ്റിമോണ,ഷീമ, ഉമ, പങ്കജാക്ഷൻ പിള്ള,സിംലി,പ്രീത, എസ്. കെ. ശോഭ എന്നിവർ പങ്കെടുത്തു. ജനങ്ങൾക്ക് വിപണി വിലയെക്കാൾ 50ശതമാനം വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് കെ.എസ്.സി.ഡി.സിയുടെ പാരമ്പര്യ രീതിയിൽ സംസ്കരിച്ചു വിൽക്കുന്ന കശുഅണ്ടി പരിപ്പ് 30 ശതമാനം വിലക്കുറവിൽ അമ്മൻ നടയിലും കടപ്പാക്കടയിൽനിന്നും ഉടൻ ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.