കൊല്ലം: പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചെമ്പോല സമർപ്പണമഹായജ്ഞത്തിന് തിരി തെളിഞ്ഞു. ക്ഷേത്രത്തിൽ സജ്ജമാക്കിയ പൂജാ പന്തലിൽ പുനരുദ്ധാരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ കൺവീനർ ജെ.വിമലകുമാരി, ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ രമേശ് ,ക്ഷേത്രം മേൽശാന്തി ധനരാജൻ, സുന്ദരേശ പണിക്കർ ,ചന്ദ്രബാലൻ, പ്രകാശ് ബാബു, സിദ്ധാർത്ഥൻ, സുശീല, ഷിനു എന്നിവർ പങ്കെടുത്തു.