
വിതരണം ചെയ്തത് 4.15 ലക്ഷം കിറ്റുകൾ
കൊല്ലം: ഓണം അടുത്തതോടെ സൗജന്യ ഓണക്കിറ്റ് വാങ്ങാൻ തിരക്കായി. ഇതുവരെ 4,15, 398 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 7, 83,687 കിറ്റുകളാണ് വിതരണം ചെയ്യാനുള്ളത്. ജില്ലയിൽ ശരാശരി 7 ലക്ഷം കിറ്റുകളുടെ വിതരണം നടക്കുമെന്നാണ് പ്രതീക്ഷ. 3 ലക്ഷം കിറ്റുകൾ കൂടി വരും ദിവസങ്ങളിൽ വിതരണം ചെയ്യാൻ കഴിയും. ഓണം അടുത്തതോടെ കിറ്റ് വാങ്ങാനുള്ള തിരക്ക് റേഷൻ കടകളിൽ കൂടിയിട്ടുണ്ട്. കിറ്റ് വിതരണത്തിന്റെ പുരോഗതി ദിവസവും പലതവണ റിവ്യൂ ചെയ്യുന്നുണ്ട്. പാളിച്ചകൾ സമയത്ത് തന്നെ തിരുത്താൻ ശ്രമിക്കുന്നതായും ജില്ലാ സപ്ളൈ ഓഫീസർ പറഞ്ഞു.