photo
ഓച്ചിറ ബ്ലോക്ക് ആരോഗ്യമേള അഡ്വ എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് തല ആരോഗ്യമേള ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. വലിയകുളങ്ങര പള്ളിമുക്കിൽ നിന്ന് ആരംഭിച്ച ആരോഗ്യ സന്ദേശ റാലി എ.സി.പി പ്രദീപ്കുമാർ ഫ്ലാഗ് ഒഫ് ചെയ്തു. തുടർന്ന് നടന്ന സമ്മേളനം അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷനായി. സ്റ്റാളുകളുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ നിർവഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.സുനിൽകുമാർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ വസന്താരമേശ്, അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗം ഗേളീഷൻമുഖൻ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.രാജീവ്, ഗീതാകുമാരി, സുൽഫിയാ ഷെറിൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനിമോൾ, ബിന്ദുരാമചന്ദ്രൻ, വി.സദാശിവൻ, മിനിമോൾനിസാം, ബി.ഡി.ഒ സക്കീർഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു. ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി സ്വാഗതം പറഞ്ഞു. വിദഗ്ധ ഡോക്ടർമാർ പങ്കെടുത്ത ആരോഗ്യ സെമിനാർ, ബോധവത്കരണ ക്ലാസുകൾ, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.