കൊല്ലം: നിലവിലെ എല്ലാ ചീനവലകൾക്കും പ്രവർത്തനാനുമതിയും അ​റ്റകു​റ്റപണികൾ നടത്താനുള്ള അവകാശവും നൽകുക, അഷ്ടമുടിക്കായലിലെ മണ്ണും എക്കലും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്റിക്ക് നിവേദനം നൽകുകയും സ്റ്റാ​റ്റസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത ശേഷവും നടപടി സ്വീകരിക്കാത്തതിൽ പ്ര‌തിഷേധിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ചീനവല സംരക്ഷണസമിതി നാളെ രാവിലെ 10ന് ജില്ലാ ഫിഷറീസ് ഇൻസ്‌പെക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ​ടി. രഘുവരൻ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ജി.ബാബു, ട്രഷറർ ബി.മോഹൻദാസ് എന്നിവർ സംസാരിക്കും. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഡി. പ്രസാദ്, സെക്രട്ടറി കെ. രാജീവൻ, ചീനവല സംരക്ഷണ സമിതി പ്രസിഡന്റ് എ.യേശുദാസൻ, കൺവീനർ ആന്റണി ക്ളീറ്റസ്, ഫെഡറേഷൻ സംസ്ഥാന കമ്മി​റ്റി അംഗം സേവ്യർ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.