കൊല്ലം: ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന സ്റ്റോർ ഇന്ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 10ന് കളക്ട്രേറ്റിൽ നടക്കുന്ന ചടങ്ങിൽ മേയർ പ്രസന്നാ ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ അദ്ധ്യക്ഷനായിരിക്കും. കർഷകരിൽ നിന്നും കർഷക സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പഴം, പച്ചക്കറികളും വിവധ സർക്കാർ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളായ അരി, വെളിച്ചെണ്ണ, പപ്പടം, പുളി, മിൽമാ നെയ്യ്, മറയൂർ ശർക്കര, തേൻ തുടങ്ങിയവയാണ് സ്റ്റോറിൽ ലഭിക്കുക. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സ്റ്റോർ സഞ്ചരിക്കും.