seto
സെറ്റോ ജില്ലാ കമ്മിറ്റിയുടെ കളക്ട്രേറ്റ് ധർണ സംസ്ഥാന ജനറൽ കൺവീനർ സി. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, മെഡിസപ്പിലെ അപാകതകൾ പരിഹരിക്കുക, പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ്ണ നടത്തി. സെറ്റോ സംസ്ഥാന ജനറൽ കൺവീനർ സി.പ്രദീപ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ജെ.സുനിൽജോസ് അദ്ധ്യക്ഷത വഹിച്ചു. വി.എൻ. പ്രേംനാഥ്, ഡോ. ഷിജു മാത്യു, വൈ. നാസറുദീൻ, എസ്. ഷിഹാബുദീൻ, ബി.എസ്. ശാന്തകുമാർ, എ. ഷാജി, ബി. പ്രദീപ് കുമാർ, ജെ. സരോജാക്ഷൻ, എസ്. ഉല്ലാസ്, ബി. ജയചന്ദ്രൻ പിള്ള, അർത്തിയിൽ സമീർ, പി.എസ്. മനോജ്, എം.സതീഷ്‌കുമാർ, ബി.ടി. ശ്രീജിത്ത്, കെ. ബാബു, ബി. ലുബിന, പി. മണികണ്ഠൻ, വിനോദ് പിച്ചിനാട്ട്, രാജുപി. മണ്ണാർകുന്നിൽ, എം.ആർ.ദിലീപ്, എം. മനോജ്, എസ്. ഷാനവാസ്, വൈ. നിസാറുദീൻ എന്നിവർ സംസാരിച്ചു.