 
കൊല്ലം : റോട്ടറി ക്ലബ് മെട്രോ കൊല്ലം, ബിഷപ്പ് ജെറോം ട്രസ്റ്റ് എന്നിവയുടെയും ബിഷപ്പ് നഗർ കോംപ്ലക്സിലെ വ്യാപാരി സമൂഹത്തിന്റെയും ആഭിമുഖ്യത്തിൽ ഷോപ്പിങ്ങ് കോംപ്ലക്സിലെ ശുചീകരണ തൊഴിലാളികൾക്കും സുരക്ഷ ജീവനക്കാർക്കും ഓണക്കിറ്റുകൾ നൽകി. ഹൃദ്രോഗിയായ ഒരാൾക്ക് ചികിത്സ സഹായവും നൽകി. കൊല്ലം എ.സി.പി എ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഒഫ് കൊല്ലം പ്രസിഡന്റ് സി.എ.ജോയ്മോൻ അദ്ധ്യക്ഷനായിരുന്നു. ബിഷപ്പ് ജെറോം ട്രസ്റ്റ് അസി.ഡയറക്ടർ റിട്ട.ഡിവൈ. എസ്.പി ജേക്കബ് ജെറോം, ഓണം ട്രേഡ് ഫെയർ കൺവീനർ മനോജ്, റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ ചാർളി എസ്.പണിക്കർ, മുൻ അസി. ഗവർണ്ണർ ഗോപകുമാർ ലോജിക്, മുൻ പ്രസിഡന്റ് ദിനു സുരേന്ദ്രൻ, സെക്രട്ടറി മുരളി പിള്ള എന്നിവർ സംസാരിച്ചു.