binu

കൊല്ലം: പുല്ലിച്ചിറ കായലിൽ നീന്തൽ പരിശീലനത്തിനിടെ തട്ടാമല ബോധി നഗർ 119 തിരുവോണത്തിൽ (തയ്യിൽ) നടരാജന്റെ മകൻ ബിനുരാജ് (37) മുങ്ങിമരിച്ചു. വടക്കേവിള ഫിനാൻസ് ഉടമയാണ്.

ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം.

ബിനുരാജ് സുഹൃത്തുക്കളുമായി ഇവിടെ നീന്തൽ പരിശീലനം നടത്താറുണ്ട്. ഇന്നലെ പരിശീലനത്തിനു ശേഷം കരയിലേക്ക് നീന്തിവരുന്നതിനിടെയായിരുന്നു അത്യാഹിതം.മറ്റുള്ളവർ കരയിലെത്തിയിട്ടും ബിനുരാജിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അഗ്‌നിരക്ഷാസേനയിലെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഹൃദയസ്തംഭനമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടിയം പൊലീസ് കേസെടുത്തു.

മാതാവ്: പ്രസന്ന. ഭാര്യ: രമ്യ. മക്കൾ: റിഷിക് രാജ്, റിഷിൻ രാജ്.