svhss
ക്ലാപ്പന ഷൺമുഖവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ആദരവും അനുമോദന സമ്മേളനവും ദേശീയ പുരസ്കാര ജേതാവ് നഞ്ചിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ക്ലാപ്പന ഷൺമുഖവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ആദരവും അനുമോദന സമ്മേളനവും ദേശീയ പുരസ്കാര ജേതാവ് നഞ്ചിഅമ്മ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.ഷീജ അദ്ധ്യക്ഷയായി. സ്കൂൾ മാനേജിംഗ് കമ്മിറ്റിയും 86 ബാച്ച് വിദ്യാർത്ഥികളും ചേർന്ന് നഞ്ചിഅമ്മയെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ടി.വി.സന്തോഷ് അനുസ്മരണ സന്ദേശം നൽകി. സ്കൂൾ മാനേജർ ആർ.രണോജ്, ഹെഡ് മിസ്ട്രസ് രശ്മി പ്രഭാകരൻ, 86 ബാച്ച് അംഗങ്ങളായ എസ്. രവികുമാർ, എസ്. തങ്കറാണി, ആർ.സുജിത്കുമാർ, എസ്.സുരേഷ് കുമാർ, ബൈജു ചെല്ലമ്മ, വി. അജികുമാർ, സ്റ്റാഫ് സെക്രട്ടറി ഗീത വി.പണിക്കർ, ലെസ്റ്റർ കാർഡോസ്, രാകേഷ് നാരായണൻ, ഷിബി മജീദ് തുടങ്ങിയവർ സംസാരിച്ചു. എസ്.അജയൻ സ്വാഗതവും ഡി.പ്രീത നന്ദിയും പറഞ്ഞു.